'കമര്‍' സംഘടനയ്ക്ക് പുതിയ ഭരണസമിതി നിലവില്‍വന്നു
Thursday, September 4, 2014 7:58 AM IST
ജിദ്ദ: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെയും വേങ്ങാട്, കോട്ടയം മലബാര്‍, ചിറ്റാരിപറമ്പ്, കോളയാട്, മാലൂര്‍, മാങ്ങാട്ടിടം തുടങ്ങിയ പരിസര പഞ്ചായത്തുകളിലെയും ജിദ്ദയില്‍ അധിവസിക്കുന്ന പ്രവാസികളുടെ കൂടായ്മയായ കമര്‍ എന്ന സംഘടനയ്ക്ക് പുതിയ ഭരണസമിതി നിലവില്‍വന്നു. ഷറഫിയ ഷിഫാ ജിദ്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അബൂബക്കര്‍ വട്ടിപ്രം (ചെയര്‍മാന്‍), റഷീദ് ഇരിട്ടി, ഉമ്മര്‍ കൈതേരി, ഷഫീഖ് മാനന്തേരി, മുഹമ്മദ് അത്തോളി (വൈസ് ചെയര്‍മാന്‍മാര്‍), കെ.സി. റഫീഖ് മുന്നാംപീടിക (പ്രസിഡന്റ്), മുസ്തഫ വട്ടിപ്രം, സിറാജ് അയ്യപ്പന്‍തോട്, അഷ്റഫ് കിണവക്കല്‍, ഗഫൂര്‍ ഉളിയില്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.പി സിറാജ് (ജനറല്‍ സെക്രട്ടറി), റസാഖ് മാടത്താടി, സഫീര്‍ ആറാംമൈല്‍, റൌഫ് പുറക്കുളം, അഷ്റഫ് മാലൂര്‍ (ജോ. സെക്രട്ടറിമാര്‍), റസാഖ് മെരുവമ്പായി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഖാലിദ് കൊവ്വല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംഷുദ്ദീന്‍ പായേത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രവര്‍ത്തനമേഖലയിലെ ജീവകാരുണൃപ്രവര്‍ത്തനം, പാവപ്പെട്ട രോഗികള്‍ക്ക് എല്ലാ മാസവും ചികിത്സക്കും മരുന്നിനുമുള്ള നിശ്ചിത തുകയുടെ സഹായം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹത്തിനുള്ള ധനസഹായം, പ്രവാസം മതിയാക്കി പോകുന്ന കമ്മിറ്റി അംഗങ്ങള്‍ക്ക് ശിഷ്ടകാലം നാട്ടില്‍ മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനുള്ള പദ്ധതികള്‍ എന്നിവയാണ് കമര്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.

കെ.സി റഫിഖ് അധൃക്ഷതവഹിച്ചു. ഗഫൂര്‍ ഉളിയില്‍ ഉദ്ഘാടനം ചെയ്തു. സിറാജ് കണ്ണവം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖാലിദ് കൊവല്‍, മുഹമ്മദ് കണ്േടരി, റഷീദ് ഇരിട്ടി, അഷ്റഫ് മാലൂര്‍, ഉമ്മര്‍ കൈതേരി, സഫീര്‍ ആറാംമൈല്‍, കെ.സി റഷീദ്, കെ.പി മുഹമ്മദ് ചിറ്റാരിപ്പറമ്പ്, കെ.പി.ഷറഫുദ്ദീന്‍, സഫീര്‍ കൂവപ്പാടി, ഇല്യാസ് മെരുവമ്പായി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. റസാഖ് മെരുവമ്പായി സ്വാഗതവും ഖാലിദ് കൊവല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍