ജിദ്ദ: ജീവകാരുണ്യ രംഗത്തും ആതുര സേവന രംഗത്തും കലാ, സാംസ്കാരിക, കായിക രംഗത്തും സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിറ സാന്നിധ്യമായ ജിദ്ദ നവോദയയുടെ ഇരുപത്തിയാറാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) തുടക്കം കുറിക്കും.
ഡിസംബര്‍ അവസാന വാരം നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ്, ഏരിയ സമ്മേളനങ്ങള്‍ക്കാണ് വെള്ളിയാഴ്ച തുടക്കം കുറിക്കന്നത്. ഷറഫിയ, അനകേഷ്, സനയ്യ, കിലോഅഅഞ്ച്, കാര്ഹറാജ്, സഫ, ബവാദി, തായിഫ്, യാമ്പു, മക്ക എന്നീ പത്ത് ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള അറുപത്തിയൊന്ന് യൂണിറ്റുകളിലെ സമ്മേളനങ്ങളാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ഡിസംബര്‍ ആദ്യ വാരവും വിവിധ ഏരിയ സമ്മേളനങളും ചേരും. നവോദയ സംഘടനാ സമ്മേളനങള്‍ വിജയിപ്പിക്കുവാന്‍ നവോദയ കേന്ദ്ര നിര്‍വാഹക സമിതി എല്ലാ നവോദയ പ്രവര്‍ത്തകരോടും ആഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍