മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ പ്രവാസി സമൂഹത്തിന്റെ കുടുംബ സദസ് സെപ്റ്റംബര്‍ അഞ്ചിന്
Thursday, September 4, 2014 7:52 AM IST
റിയാദ്: വിവാഹ ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ മുസ്ലീം ലീഗ് പ്രഖ്യാപിച്ച കാമ്പയിന്‍ വിജയിപ്പിക്കുന്നതിനും ഇതിന്റെ സന്ദേശം പ്രവാസികള്‍ക്കിടയിലേക്കെത്തിക്കുന്നതിനുമായി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സദസ് സംഘടിപ്പിക്കുന്നു. മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ പ്രവാസി സമൂഹം എന്നതാണ് പരിപാടിയുടെ പ്രമേയം. 

സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം ഏഴിന് ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെഎംസിസി നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് നാസര്‍ മാങ്കാവും ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരിയും പറഞ്ഞു. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ഹരിതം 2014ന്റെ ഭാഗമായാണ് കുടുംബസദസ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍