നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Thursday, September 4, 2014 7:50 AM IST
ന്യൂഡല്‍ഹി: കേരളത്തിന്റെ ദേശീയോത്സവമായ ഓണം മറുനാട്ടിലും മലയാളികള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) രാവിലെ പത്തുമുതലാണ് ഓണാഘോഷ പരിപാടികള്‍. പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ എല്ലാ മലയാളികളും കേരള വസ്ത്രധാരണത്തില്‍ ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്