റിയാദ്: പത്തൊന്‍പത് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി ബത്ത ഏരിയ കമ്മിറ്റി അംഗം എന്‍.എന്‍ രാമകൃഷ്ണന് കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ കേളി ബത്ത ഏരിയ പ്രസിഡന്റ് സി.ടി പ്രകാശന് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുധാകരന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി കെ.ആര്. ഉണ്ണികൃഷ്ണന്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തഗീര്‍, ബി.പി. രാജീവന്, കുഞ്ഞിരാമന് മയ്യില്‍, കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി വള്ളികുന്നം, സെക്രട്ടറി റഷീദ് മേലേതില്‍, കേന്ദ്രകമ്മിറ്റി അംഗം കെ.ടി ബഷീര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രഭാകരന്, സേവ്യര്‍ ആന്റണി, അലി താണിയന്‍, സുരേന്ദ്രന്, പ്രകാശന്, സുധാകരന്, യുണിറ്റ് സെക്രട്ടറിമാരായ സാജിദ് കാളികാവ്, ശിവദാസന്‍, മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ സെക്രട്ടറിയും, ബത്ത 'ബി' യുണിറ്റിനുവേണ്ടി യുണിറ്റ് സെക്രട്ടറിയും ഉപഹാരങ്ങള്‍ കൈമാറി. രാമകൃഷ്ണന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഏരിയ കമ്മിറ്റി അംഗം സേവ്യര്‍ ആന്റണി കൈമാറി.
കേളിയുടെ ആദ്യകാല അംഗമായ രാമകൃഷ്ണന് എറണാകുളം പറവൂര്‍ സ്വദേശിയാണ്. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി റിയാദിലെ ഓള്‍ഡ് സനയ്യയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്. സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന് യുണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍