മലയാളി അസോസിയേഷന്‍ സട്ടന്‍ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Wednesday, September 3, 2014 5:52 AM IST
ലണ്ടന്‍: മലയാളി അസോസിയേഷന്‍ സട്ടന്‍ മാസിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13ന് (ശനി) രാവിലെ 10 മുതല്‍ സട്ടന്‍ സെന്റ് ബര്‍ണബാസ് പാരിഷ് ഹാളില്‍ നടക്കും.

രാവിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അത്തപൂക്കളമൊരുക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക മത്സരങ്ങള്‍ അരങ്ങേറും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന് വിവിധ ഓണക്കളികള്‍ എന്നിവ നടക്കും.

മത്സരവിജയികള്‍ക്ക് പ്രസിഡന്റ് ഷാജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമ്മാനം വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി മാത്യു 07949080671, ഫിലിപ്പ് കെ. ജോയ് 07411329016, റോജിന്‍ കുര്യാക്കോസ് 07588665407,

സെന്റ് ബര്‍ണബാസ് ചര്‍ച്ച് ഹാള്‍, സട്ടന്‍ ടങ1 4ചജ.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്