സൌത്ത് ഷോര്‍ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Wednesday, September 3, 2014 5:51 AM IST
ഹൂസ്റണ്‍: സൌത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ (ലീഗ് സിറ്റി - ഗാന്‍വസ്റണ്‍) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ജേക്കബ് തെരുവത്തിന്റെ ഭവനത്തില്‍ നടത്തി. പ്രസിഡന്റ് ബിജോ സെബാസ്റ്യന്‍, രേണു, അനു, സിന്‍ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോസഫ് മുപ്പത്തില്‍ ഓണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരണം നല്‍കി ആശംസകള്‍ അറിയിച്ചു. ബിജോ സെബാസ്റ്യന്‍ മാവേലിയായി വേഷം കെട്ടിയത് പരിപാടിക്ക് കൊഴുപ്പേകി.

മിഠായി പെറുക്കല്‍, മാവേലിക്ക് വാലുവരയല്‍, വടംവലി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ,കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ഹന്നാ ചിക്കുവിന്റെയും കാതറീന്‍ ഔസേഫിന്റെയും ലളിതഗാനാലാപനത്തിനും ഡോ. ചിക്കു, ജേക്കബ്, ഔസേഫ്, എം.സി. ചാക്കോ തുടങ്ങിയവരുടെ കപ്പിള്‍ ഡാന്‍സും മത്സര വിജയികള്‍ക്ക് സമ്മാനദാനവും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി