മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ ദൈവമാതാവിന്റെ ജനനതിരുനാള്‍
Wednesday, September 3, 2014 5:50 AM IST
മാഞ്ചസ്റര്‍: പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും ഇടവക ദിനാചരണവും സംയുക്തമായി മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ സെപ്റ്റംബര്‍എട്ടി ന് (തിങ്കള്‍) ആചരിക്കുന്നു.

വൈകുന്നേരം ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നുളള ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. തോമസ് മടുക്കംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പരി. ദൈവമാതാവിനോടുളള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ക്രമീകരിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ നോര്‍ത്ത് ലണ്ടനിലുളള സെന്റ് ഹില്‍ഡാസ് ദേവാലയമാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് വേദിയാവുക.

തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്തു.

പളളിയുടെ വിലാസം: സെന്റ് ഹില്‍ഡാസ് ചര്‍ച്ച്, 66 കെന്‍വര്‍ത്തി ലെയ്ന്‍ നോര്‍ത്ത് ലണ്ടന്‍, മാഞ്ചസ്റര്‍ ങ22 4ഋഎ

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു ചെറിയാന്‍ : 078 8653 7732, എബി തോമസ് : 074 4541 4442.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍