കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Wednesday, September 3, 2014 5:49 AM IST
വിയന്ന: വിയന്നയിലെ പ്രമുഖ കലാ സാംസ്കാരിക സഘടനയായ കേരള സമാജം വിയന്നയുടെ 36-ാമത് വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ ആറിന് (ശനി) നടക്കും. രാവിലെ ആറു മുതല്‍ വിയന്നയിലെ 21 മത്തെ ജില്ലയിലെ ടൌണ്‍ഹാളിലായിരിക്കും ആഘോഷപരിപാടികള്‍.

സാംസ്കാരിക പരിപാടികളോടനുബന്ധിച്ച് പരമ്പരാഗത നൃത്തനൃത്യങ്ങളും ബോളിവുഡ് ഡാന്‍സുകളും ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് ജാക്സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സാമൂഹ്യനാടകം 'ആറാംമുദ്ര'യും അരങ്ങേറും. ആഘോഷങ്ങളോടനുബന്ധിച്ച് തംബോല മത്സരവും നടക്കും. ഒന്നാം സമ്മാനം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റാണ്.

ആഘോഷപരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ റോഷന്‍ പുത്തന്‍കുളം, എബി കുരുട്ടുപ്പറമ്പില്‍, ടിജി കോയിത്തറ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍