ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസില്‍ ഒക്ടോബര്‍ നാലിന്
Wednesday, September 3, 2014 5:49 AM IST
ഗാര്‍ലന്റ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് വര്‍ഷം തോറും സംഘടിപ്പിക്കാറുളള ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഈ വര്‍ഷം ഒക്ടോബര്‍ നാലിന് നടക്കുമെന്ന് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഗാര്‍ലന്റ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ മുതിര്‍ന്ന സാഹിത്യ, സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കും.

കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താത്പര്യമുളള മാതാപിതാക്കള്‍ ഏബ്രഹാം തെക്കേമുറി : 469 222 5521, ജോസന്‍ ജോര്‍ജ് : 469 767 3208 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍