ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ആനുവല്‍ പിക്നിക് സെപ്റ്റംബര്‍ ആറിന്
Wednesday, September 3, 2014 5:48 AM IST
ഇല്ലിനോയി: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ (ഇസ്വായി) ആനുവല്‍ പിക്നിക് സെപ്റ്റംബര്‍ ആറിന് ഇല്ലിനോയിയില്‍ നടക്കും. മോര്‍ടണ്‍ ഗ്രോവിലെ ലിന്‍ വുഡ് ഫോറസ്റ് പ്രിസര്‍വില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പിക്നിക് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാത്യുസ് ഏബ്രഹാം, ബെന്നി കാഞ്ഞിരംപാറയില്‍, സാബി കോലത്ത്, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഓലിയാനിക്കല്‍, സണ്ണി മേനാമറ്റം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം