വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Wednesday, September 3, 2014 5:47 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഡിഎഫ്ഡബ്ള്യു, ഡാളസ് പ്രൊവിന്‍സുകള്‍ ചേര്‍ന്ന് സംയുക്തമായി ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) ആഘോഷിക്കുന്നു. രാവിലെ 9.30 മുതല്‍ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ (4926 റോസ്ഹില്‍ റോഡ്, ഗാര്‍ലന്‍ഡ്) നടക്കും.

പ്രസിദ്ധ ഭിഷഗ്വരനും പ്രാസംഗകനും എഴുത്തുകാരനുമായ ഡോ. എം.വി പിള്ള ഓണസന്ദേശം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഓണാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ഷാജി രാമപുരം 972 261 4221, സുജിത് തങ്കപ്പന്‍ 972 369 3052, സുജന്‍ കാക്കനാട് 682 664 4182, ഫിലിപ്പ് തോമസ് 972 522 9646, അലക്സ് അലക്സാണ്ടര്‍ 214 289 9192.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്