ഗീതാമണ്ഡലത്തിന്റെ ഓണാഘോഷങ്ങളും അഷ്ടമി രോഹിണി മഹോത്സവവും
Wednesday, September 3, 2014 4:35 AM IST
ഷിക്കാഗോ: ഗീതാമണ്ഡലത്തിന്റെ 'പൊന്നോണം 2014' 2014 സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ആഘോഷിക്കുന്നു. അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് (10100 ഉലല ഞീമറ, ഉലുഹമശി, കഘ) പരിപാടികള്‍ അരങ്ങേറുന്നത്. ഭജനയോടുകൂടി വൈകിട്ട് 5.30-ന് പരിപാടികള്‍ ആരംഭിക്കും. 6.45-ന് 'പൊന്നോണം 2014'-ന്റെ തിരശീല ഉയരും. വിവിധ കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യ. (അറാശശീിൈ യ്യ ജമ/ഉീിമശീിേ).

ഈവര്‍ഷത്തെ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 14-ന് ഞായാറാഴ്ച വൈകുന്നേരം 3.30- മുതല്‍ ഗീതാമണ്ഡലം സെന്ററില്‍ (7020 ആമൃൃശിഴീി ഞീമറ, ഒമ്ിീലൃ ജമൃസ, കഘ 60133) വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്നു. ശോഭായാത്ര, ഉറിയടി, സഹസ്രനാമജപം, ഭജന തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. വര്‍ണ്ണാഭമായ ശോഭായാത്ര, ഉറിയടി എന്നിവ ഈവര്‍ഷത്തെ പ്രത്യേകതയാണ്. എല്ലാ കൊച്ചുകുട്ടികളേയും ശോഭായാത്രയില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ പരിപാടികളിലും അഷ്ടമി രോഹിണി ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ എല്ലാവരേയും ഗീതാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ് ചന്ദ്രന്‍ (847 361 7653), ബൈജു മേനോന്‍ (847 749 7444), അജി പിള്ള (847 899 1528).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം