ആധ്യാത്മികത കരിക്കുലത്തിന്റെ ഭാഗമാക്കണം: സ്വാമി ഭാര്‍ഗവ റാം
Wednesday, September 3, 2014 4:35 AM IST
തിരുവനന്തപുരം: ആധ്യാത്മികത കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ സ്വാമി ഭാര്‍ഗവറാം. ആദ്ധ്യാമികതയില്‍ നിന്നകന്ന വിദ്യാഭ്യാസം കൊണ്ട് ഫലമില്ല. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തോടോപ്പം ആദ്ധാത്മികത അടിത്തറയും കൂടി ഉണ്െടങ്കില്‍ രാജ്യത്തിനും സമൂഹത്തിനും നന്മ ചെയ്യുന്നവരായി മാറും. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുകയായിരുന്നു ഭാര്‍ഗവറാം. സംസ്ക്കാരത്തിന്റെ ബിംബങ്ങളെയെല്ലാം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന തലതിരിഞ്ഞ വിദ്യാഭ്യാസ നയമാണ് ഇപ്പോഴുള്ളത്. കച്ചവട കണ്ണോടെ മാത്രം വിദ്യാഭ്യാസത്തെ കാണുന്നു. ചില വിഭാഗങ്ങളുടെ മാത്രം കുത്തകയായി വിദ്യാഭ്യാസരംഗം മാറിക്കഴിഞ്ഞു. ഭാര്‍ഗവറാം പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന ചടങ്ങില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നു പറഞ്ഞ ശശിധരന്‍ നായര്‍, സ്കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും അറിയിച്ചു. സപ്താഹാചാര്യന്‍ മണ്ണടി ഹരി, ദല്‍ഹി നഗരസഭാ അംഗം കോമളം നായര്‍, ദല്‍ഹി ശ്രീകൃഷ്ണ ആശുപത്രി ഉടമ ഡോ. രാജേഷ് കുമാര്‍, ഹിന്ദു മഹാസഭ നേതാവ് ഡോ. മനോജ് റായി, ഡോ.അനിതാ മാലിക്ക്, അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. കെഎച്ച്എന്‍എ കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ സ്വാഗതവും ട്രസ്റ് ബോര്‍ഡ് അംഗം അരുണ്‍ രഘു നന്ദിയും പറഞ്ഞു. സ്കോളര്‍ഷിപ്പ് അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ നല്‍കിയ പ്രബന്ധത്തിലെ തെരഞ്ഞെടുത്ത പ്രബന്ധം രേഷ്മ അനില വായിച്ചു.

പ്രസ് ക്ളബിന്റെ ഫോര്‍ത്ത് എസ്റേറ്റ് ഹാളില്‍ നിറഞ്ഞ സദസ്സില്‍ ആദ്ധാത്മിക അന്തരീക്ഷത്തിലാണ് ചടങ്ങ് നടന്നത്. ചന്ദനതിലകം തൊട്ടതിനു ശേഷമാണ് കുട്ടികള്‍ ഹാളില്‍ പ്രവേശിച്ചത്. സ്വാമി ഭാര്‍ഗവറാമും മണ്ണടി ഹരിയും ചെല്ലിയ ശ്ളോകങ്ങള്‍ ഏവരും ഏറ്റുചൊല്ലി. വേദിയില്‍ തയ്യാറാക്കി വെച്ച ഗണപതിയുടേയും സരസ്വതിയുടേയും ചിത്രത്തിനു മുന്‍പില്‍ അര്‍ച്ചന നടത്തിയ ശേഷമാണ് കുട്ടികള്‍ അതിഥികളില്‍ നിന്ന് സ്ക്കോളര്‍ഷിപ്പുകള്‍ ഏറ്റു വാങ്ങിയത്. പമുഖ സ്റാര്‍ ഹോട്ടലുകാര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ട ശേഷമാണ് എല്ലാവരും മടങ്ങിയത്.

തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന 135 കുട്ടികള്‍ക്ക് 15000 രൂപവീതമാണ് സ്ക്കോളര്‍ഷിപ്പ് നല്‍കിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം