റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്കോപ്പ അനുസ്മരണം
Wednesday, September 3, 2014 4:34 AM IST
ഡിട്രോയിറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളര്‍ച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരില്‍ ഒരാളും സഭയിലും സമൂഹത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ് 24-ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ വെച്ച് കൂടിയ അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ. മാത്യു വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഇടവകയുടെ ആദ്യ വികാരിയായിരുന്ന ബഹു. കോര്‍എപ്പിസ്കോപ്പ ഇടവകയിലും സഭയിലും സമൂഹത്തിലും കൂടാതെ അദ്ദേഹം നേതൃത്വം കൊടുത്ത എല്ലാ ഇടവകകളിലുമുള്ള പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവകാംഗങ്ങളായ ഡാനിയേല്‍ ഡേവിഡ്, തോമസ് ജോണ്‍ എന്നിവര്‍ സംസാരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകുയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു വര്‍ഗീസ് (വികാരി), റ്റിജി കെ. ജോയി (സെക്രട്ടറി) 313 318 2685.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം