ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Wednesday, September 3, 2014 4:33 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ വെച്ച് ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത മലയാള സിനിമാ-സീരിയല്‍ താരം സോനാ നായര്‍ പങ്കെടുക്കും. ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം