സെഹിയോന്‍ കണ്‍വന്‍ഷന് 'എല്‍- ഷെയ്ദാ'യും
Tuesday, September 2, 2014 4:46 AM IST
ബ്രാഡ്ഫോര്‍ഡ്: സെപ്റ്റംബര്‍ 13 ന് നടക്കുന്ന സെഹിയോന്‍ കാത്തലിക് കണ്‍വന്‍ഷന് സഞ്ചരിക്കുന്ന ബുക്ക് സ്റ്റാളായ 'എല്‍ ഷെയ്ദ' പ്രവര്‍ത്തിക്കും. ആത്മീയ ജീവിതത്തിന് മുതല്‍ക്കൂട്ടാകുന്ന നിരവധിയായ പുസ്തകങ്ങള്‍ എല്‍ഷെയ്ദാ ബുക്ക്സ്റ്റാളില്‍ നിന്നും ലഭ്യമാകും.

ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഫാ. സോജി ഓലിക്കലും സിസ്റ്റര്‍ മര്‍ഗരീത്തായും നയിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍ 13 ന് രാവിലെ എട്ടിനാരംഭിക്കും. പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധഹാളില്‍ ഇംഗ്ളീഷിലുമാണ് വചന പ്രഘോഷണം നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനം നടത്തപ്പെടുന്നതാണ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കുളം