റിമാല്‍ മലപ്പുറം പാലിയേറ്റീവിനുള്ള പരിചരണ വാഹനം കൈമാറി
Tuesday, September 2, 2014 4:46 AM IST
റിയാദ്: മലപ്പുറം മുനിസിപ്പാലിറ്റിയിലെയും സമീപത്തെ ഒമ്പത് പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മ (റിമാല്‍) കുടുംബ സംഗമവും മലപ്പുറം പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ളിനിക്കിനുള്ള രണ്ടാമത്തെ പരിചരണ വാഹന കൈമാറ്റവും, ധന സഹായ വിതരണവും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂന്നത് കാരൂണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാവങ്ങളെ സഹായിക്കുന്നത് ജീവിതത്തില്‍ എന്നും നല്ല ഓര്‍മ്മയായി നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ റിമാല്‍ പ്രസിഡന്റ് അമീര്‍ കൊന്നോല അധ്യക്ഷത വഹിച്ചു. മലപ്പുറം പെയിന്‍ ആന്റ് പാലിയേറ്റീവിനുള്ള പരിചരണ വാഹനം കൈമാറ്റം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. കൂട്ടിലങ്ങാടി പാലിയേറ്റീവിനുള്ള ചെക്ക്പി.കെ റഫീഖും അത്താണിക്കല്‍ പാലിയേറ്റീവിനുള്ള ചെക്ക് കെ.കെ അബ്ദുല്‍റഷീദും കൈമാറി. ഡോക്ടര്‍ സലീം കൊന്നോല റിമാലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, വീക്ഷണം മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. മുഹമ്മദലി, പി.കെ. അസ്ലു, പി.എ. സലാം, റജുല പെലതൊടി, പി. സുബൈദ ടീച്ചര്‍, ഉമ്മര്‍ കാടേങ്ങല്‍, കളപ്പാടന്‍ സലീം എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ അബു തറയില്‍ വിശദീകരിച്ചു. ഇബ്രാഹിം തറയില്‍ സ്വാഗതവും, ശിബ്ലി റഫീഖ് ഖിറാഅത്തും, അബൂബക്കര്‍ തോരപ്പ നന്ദിയും പറഞ്ഞു. കഴിഞ്ഞവാരം നാട്ടില്‍ പോയ റിമാല്‍ അംഗങ്ങള്‍ മലപ്പുറം പാലിയേറ്റീവ്, കൂട്ടിലങ്ങാടി പാലിയേറ്റീവ്, അത്താണിക്കല്‍ പാലിയേറ്റീവ് ഓരോ ദിവസം സന്ദര്‍ശിക്കുകയും രോഗികളുമായി അടുത്തിടപെടുകയും പാലിയേറ്റീവ് അംഗങ്ങളുടെ കൂടെ ഹോം കെയര്‍ വളണ്ടിയര്‍മാരായി പങ്കെടുക്കുകയും ചെയ്തു. ഗഫൂര്‍ തേങ്ങാട്ട്, മലിക്ക് എന്ന നാണി, ഹംസ, പിപി. കരീം, വി.വി. റാഫി, സാദിഖലി, ബഷീര്‍ കാളമ്പാടി, റഹ്മത്ത് കിളിയണ്ണി, ജബ്ബാര്‍ നടുത്തൊടി തുടങ്ങയവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍