സിഡ്നി കലോത്സവത്തിന് കൊടിയിറങ്ങി
Monday, September 1, 2014 7:37 AM IST
സിഡ്നി: ഓസ്ട്രേലിയന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ നിറഞ്ഞു നിന്ന കലയുടെ മാമാങ്കമായ സിഡ്നി കലോത്സവത്തിന് കൊടിയിറങ്ങി.

ഓഗസ്റ് 31ന് (ഞായര്‍) വൈകുന്നേരം 4.30ന് ഓസ്ട്രേലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കൌണ്‍സില്‍ അരവിന്‍ഡ്രം ബാനര്‍ജി സമാപന സമ്മേളനത്തിന് തിരി തെളിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന ആര്‍ഷ സംസ്കാരത്തിന്റെ മഹനീയ ഉദാഹരണങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിലെ ഇത്തരം കൂട്ടായ്മകളെന്ന് അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

സിഡ്നിയിലെ ആദ്യകാല കുടിയേറ്റ മലയാളികളിലെ പ്രമുഖനായ കെ. രാമന്‍ അയ്യര്‍, ഓസ്ട്രേലിയന്‍ മലയാളി ഇസ്ലാമിക അസോസിയേഷന്‍ സെക്രട്ടറി ഷിയാഫിന്‍ ബഷീര്‍, അമ്മയുടെ പ്രതിനിധി ജസ്റിന്‍ ആബേല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഓസ്്ട്രേലിയയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും മുഖ്യ പങ്കു വഹിക്കുന്ന പ്രമുഖ സംഘടനകളെയും മാധ്യമങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു.

മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സമഗ്ര സംഭവനയ്ക്ക് ഓണ്‍ലൈന്‍ മാധ്യമ രംഗത്തുനിന്ന് ഗ്ളോബല്‍ മലയാളത്തെ തെരഞ്ഞെടുത്തു. ഗ്ളോബല്‍ മലയാളത്തിന്റെ ഓസ്ട്രേലിയന്‍ പ്രതിനിധിയും ഡയറക്ടറുമായ വിനോദ് മത്തായിയെ പൊന്നാട അണിയിച്ച് പ്രശസ്തിപത്രം നല്‍കി. മലയാള ഭാഷയുടെ പ്രചാരണത്തിനും പരിശീലനത്തിനുമായി മലയാള പഠന കളരി നടത്തുന്ന ബാലകൈരളിയും പുരസ്കാരത്തിന് അര്‍ഹയായി.

ആറു വര്‍ഷമായി മുടങ്ങാതെ മലയാളം വാര്‍ത്തകള്‍ സൌജന്യമായി എത്തിക്കുന്ന ഓസ്ട്രേലിയന്‍ മലയാളം പ്രിന്റ് എഡിഷനായ മലയാളി പത്രത്തിന്റെ പത്രാധിപര്‍ തോമസ് കുരുവിളയെയും സമ്മേളനത്തില്‍ മലയാള ഭാഷയ്ക്ക് നല്‍കുന്ന സമഗ്രസംഭാവന മുന്‍നിര്‍ത്തി ആദരിച്ചു.

ഓഗസ്റ് 16, 17 തീയതികളില്‍ നടന്ന കലാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാതിലകമായി അമ്മു വര്‍ഗീസിനെ തെരഞ്ഞെടുത്തു.

മലയാളി മൈഗ്രേഷന്‍ അസോസിയേഷന്‍ (അമ്മ) നേതൃത്വം നല്‍കിയ സിഡ്നി കലോത്സവം സിഡ്നി മലയാളികളുടെ ഹൃദയത്തിലും ചരിത്രത്തിലും ഒന്നു പോലെ ഇടം പിടിച്ചുകൊണ്ട് നൃത്തനിര്‍ത്യങ്ങളുടെ അകമ്പടിയോടെ സമാപിച്ചു.

കലോത്സവത്തോട് അനുബന്ധിച്ച് കേരള ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ക്രിസ് അന്തോണിയായിരുന്നു പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍, ഫെയ്ന്‍സണ്‍ ഫ്രാന്‍സിസ് ആണ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍

വിവിധ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികള്‍:

കഥാരചന (ജൂണിയര്‍): ബ്ളസി ഫെര്‍ണാണ്ടസ്, ഹന്ന ബെന്‍സണ്‍, അന്ന സോണി.

ഫോട്ടോഗ്രഫി: രഞ്ജിത് രേഷ്മ,

പെന്‍സില്‍ ഡ്രോയിംഗ് (ജൂണിയര്‍): അമ്മു വര്‍ഗീസ്, ഹന്ന ബെന്‍സണ്‍, സീനിയര്‍: ലക്ഷ്മി ശശിധരന്‍,

കവിതാ രചന : ലക്ഷ്മി ശശിധരന്‍, ലേഖനമത്സരം (ജൂണിയര്‍): ബ്ളെസി ഫെര്‍ണാണ്ടസ്, അമ്മു വര്‍ഗീസ്.

പെന്‍സില്‍ ഡ്രോയിംഗ്: സനിത സോണി, സ്നേഹ സോണി, നേഹ സജീഷ്, പെന്‍സില്‍ ഡ്രോയിംഗ് (സീനിയര്‍): മിനി ഓസ്കര്‍.

ലളിതഗാനം ജൂണിയര്‍: കെസിയ മാത്യു ഗൌരിനന്ദന ബാബുരാജ്, സീനിയര്‍: കവിത ജീന്‍ പ്രേംനാഥ്്, മിനി ഓസ്കര്‍, ദിവ്യ ഗോഡ്ഫ്രി.

ഫിലിം സോംഗ് (ജൂണിയര്‍): ഷാര്‍ലറ്റ് ജിനു, കെസിയ മാത്യു, ഗൌരിനന്ദന ബാബുരാജ്, സീനിയര്‍: കവിത ജീന്‍ പ്രേംനാഥ്, മിനി ഓസ്കര്‍, രശ്മി രാധാകൃഷ്ണന്‍.

കവിതാപാരായണം (ജൂണിയര്‍): നേഹ സജീഷ്, ബ്ളെസി ഫെര്‍ണാണ്ടസ്, ബ്രിട്ടല്‍ ഫെര്‍ണാണ്ടസ് (ഇരുവര്‍ക്കും രണ്ടാം സ്ഥാനം), അലീന ഓസ്കര്‍, സീനിയര്‍: കവിത ജീന്‍ പ്രേംനാഥ്, മിനി ഓസ്കര്‍, ജോയി സക്കറിയാസ്.

ഗ്രൂപ്പ് സോംഗ്: ലിബിയ ബോസ്കോ ആന്‍ഡ് ടീം.

ഫാന്‍സി ഡ്രസ് (ജൂണിയര്‍): ബ്ളെസി ഫെര്‍ണാണ്ടസ്, സ്മിത സോണി, ബ്രിട്ടല്‍ ഫെര്‍ണാണ്ടസ്.

സിനിമാറ്റിക് ഡാന്‍സ് (ജൂണിയര്‍): അമ്മു വര്‍ഗീസ്, ഷാര്‍ലറ്റ് ജിനു, സീനിയര്‍: ശ്രീജ ഗോപാല്‍. (ഗ്രൂപ്പ്): രാധിക രാജന്‍ ആന്‍ഡ് ടീം, നിത്യ ഏബ്രാഹാം ആന്‍ഡ് ടീം, ഷാര്‍ലറ്റ് ജിനു ആന്‍ഡ് ടീം.

റിപ്പോര്‍ട്ട്: വിനോദ് മത്തായി