കല കുവൈറ്റ് -യുഎഇ എക്സ്ചേഞ്ച് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, September 1, 2014 7:37 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈറ്റിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ യുഎഇ എക്സ്ചേഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) ഫഹഹീല്‍ സ്പോര്‍ട്സ് ക്ളബില്‍ നടക്കും.

കലയുടെ 42 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 30 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരക്കും. കുവൈറ്റിലെ പ്രമുഖ താരങ്ങളാണ് വിവിധ ടീമുകളിലായി മത്സരത്തില്‍ അണിനിരക്കുക. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. ഉദ്ഘാടന,സമാപന ചടങ്ങുകളില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ കുവൈറ്റിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും ഭാരവാഹികള്‍ പങ്കെടുക്കും.

വിശദാംശങ്ങള്‍ക്ക്: 55464559.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍