അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, September 1, 2014 7:35 AM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍രെ ആഭിമുഖ്യത്തില്‍ കൌമാരക്കാര്‍ക്കായി ഒരാഴ്ചയായി നടന്നുവന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഇടവക വികാരി റവ. ഫാ. വി.സി ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സയന്‍സ് ആന്‍ഡ് റിലിജിയന്‍ എന്ന വിഷയത്തില്‍ തീമിന് ആസ്പദമാക്കി റവ. ഫാ. വില്‍സണ്‍ മാത്യു ക്ളാസെടുത്തു.

റവ. ഫാ. എം.സി മത്തായി, റവ. ഫാ. ഷാജന്‍ വര്‍ഗീസ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ കെ.സി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു കത്തീഡ്രല്‍ ട്രസ്റി യു.ജി ഷാജി സ്വാഗതവും രാജു ചെറിയാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള