പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ മരിച്ചു
Monday, September 1, 2014 7:34 AM IST
കുവൈറ്റ്: പത്തനംതിട്ട, കോഴഞ്ചേരി തെക്കേമല ചെളിക്കുഴിയില്‍ സി.എം മാത്യു (മോഹന്‍ - 59) റിഗായിലെ താമസസ്ഥലത്ത് നിര്യാതനായി. ഫസ്റ് ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു.

ഭാര്യ: ലിസി മാത്യു കുവൈറ്റ് എന്‍ജിനിയേഴ്സ് ഓഫീസില്‍ ജീവനക്കാരിയാണ്. ഏക മകന്‍ കെന്നി കുവൈറ്റിലുണ്ട്. സഹോദരങ്ങള്‍: വത്സന്‍, ജോളി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 65037138.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍