ശ്രുതിലയ വെല്‍ഫെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഓണാഘോഷം നടത്തി
Monday, September 1, 2014 7:31 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി പോലീസുകാരുടെ കൂട്ടായ്മയായ ശ്രുതിലയ വെല്‍ഫെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ആര്‍കെപുരം സെക്ടര്‍ മൂന്നില്‍ ഓണാഘോഷം നടത്തി. പാര്‍ക്കിംഗ് ഏരിയായില്‍ നടന്ന ഓണാഘോഷചടങ്ങില്‍ പ്രസിഡന്റ് സി.എം ചന്ദ്രന്‍, സെക്രട്ടറി രത്നാകരന്‍, സുധീര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി.

ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ വി.എം ടോമി നന്ദി പറഞ്ഞു. തുടര്‍ന്ന് ഓണപാട്ട്, തിരുവാതിര, അത്തപൂവ്, ഡാന്‍സ് എന്നിവ നടന്നു. ഓണസദ്യയോടുകൂടി ഓണാഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്