ആലപ്പുഴ ജില്ലാ കലാ, സാംസ്കാരിക വേദി മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
Monday, September 1, 2014 7:29 AM IST
ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ കലാ, സാംസ്കാരികവേദി മെംബര്‍ഷിപ്പ് കാമ്പയിനെ തുടക്കം കുറിച്ചു. സംഘടനയുടെ പ്രസിഡന്റ് മിര്‍ഷ ഷെരീഫ്, ഉപദേശക സമതി അംഗം ശിവന്‍പിള്ള ചേപ്പാടിന് മെംബര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇരുപതു വരെ ആണ് മെംബര്‍ഷിപ് കാമ്പയിന്‍. ജിദ്ദയിലെ വിവിധ ഏരിയകളില്‍ നടന്ന മെംബര്‍ഷിപ് കാമ്പയിനു നസീര്‍ വവാകുഞ്ഞു, അനില്‍ നൂറനാട്, സിയാദ് ചുനക്കര, സലിം കന്നനാം കുഴി, ദിലീപ് താമരക്കുളം, അനൂപ് മാവേലിക്കര, ഇര്‍ഷാദ് ചുനക്കര, നാസര്‍ ചിങ്ങോലി എന്നിവര്‍ നേതൃതം നല്‍കി. മെംബര്‍ഷിപ്പ് എടുക്കാന്‍ ആഗ്രഹിക്കുന്ന ജിദ്ദയിലുള്ള ആലപ്പുഴ നിവാസികള്‍ മിര്‍സ ഷെരീഫ് (0507784326), നസീര്‍ വാവകുഞ്ഞു (0567938742), ദിലീപ് താമരക്കുളം (0530212033), സിയാദ് ചുനക്കര (0504212832) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍