ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ സഭ കാത്തലിക് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21ന്
Monday, September 1, 2014 7:29 AM IST
കവന്‍ട്രി: ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ സഭ അഞ്ചാമത് കാത്തലിക് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21ന് (ഞായര്‍) കവന്‍ട്രിയില്‍ നടക്കും. കണ്‍വന്‍ഷന് ബര്‍മിംഗ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ബെര്‍ണാര്‍ഡ് ലോംഗ് ലി മുഖ്യാതിഥിയായിരിക്കും. സഭയുടെ കീഴില്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജയ്സണ്‍ കരിപ്പായി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 14 മാസ് സെന്ററുകളെ കോര്‍ത്തിണക്കി എസ്എംസി സെന്റര്‍ കമ്മിറ്റി ആത്മീയ, കലാ, സാംസ്കാരിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രാവിലെ 8.30ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം ഏഴിന് അവസാനിക്കും. ഒമ്പതിന് മെല്‍റ്റ് മോര്‍ണിംഗ് (മതബോധന പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരായ കുട്ടികളെ ആദരിക്കല്‍) 9.45ന് ആഘോഷമായ സമൂഹബലി, വചന സന്ദേശം, ആര്‍ച്ച് ബിഷപ്പിന് സ്വീകരണം, 11.55ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം, പൊതുസമ്മേളനം, ഒന്നിന് സ്നേഹവിരുന്ന് എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് മതബോധന വിദ്യാര്‍ഥികളുടെയും സാവിയോ ഫ്രന്റ്സിന്റെയും സിവൈഎം യൂത്തിന്റെയും ഇടവകാംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ണാഭമായ റാലി, തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍, 6.30ന് നന്ദി പ്രകാശനം, സമാപന ആശിര്‍വാദം എന്നിവ നടക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി ചാപ്ളെയിന്മാരായ ഫാ. സോജി ഓലിക്കല്‍, ഫാ. ജയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് എസ്എംസി സെന്റര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഘരശൌൃല ഇഹൌയ ാീഹ ഇീിളലൃലിരല ഇലിൃല, ഘലാശിഴീി ഞീമറ, ഞ്യീി ീിഊിാരൃല, ഇീ്ലിൃ്യ ഇഢ8 3എഘ.

റിപ്പോര്‍ട്ട്: ക്രിസ്റി സെബാസ്റ്യന്‍