ഫാ. പീറ്റര്‍ കൂട്ടിയാനിയിലിന്റെ സംസ്കാരം നടത്തി
Monday, September 1, 2014 7:26 AM IST
കരുവംചാല്‍: തലശേരി അതിരൂപത മൈനര്‍ സെമിനാരി റെക്ടര്‍, പ്രൊക്കുറേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ. പീറ്റര്‍ കൂട്ടിയാനിയില്‍ (88) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ ഒന്നിന് (തിങ്കള്‍) രാവിലെ മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നടന്നു.

തലശേരി അതിരൂപതയിലെ ആദ്യകാല വൈദികരില്‍ ഒരാളായ ഫാ. പീറ്റര്‍, എടൂര്‍, കീഴ്പള്ളി, കൂടരഞ്ഞി, മംഗലാപുരം, കങ്കനാടി തുടങ്ങിയ സ്ഥലങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ബല്‍ത്തങ്ങാടി രൂപതയുടെ ആരംഭമായ സൌത്ത് കാനറ മിഷന്റെ സ്ഥാപകനും എപ്പിസ്കോപ്പല്‍ വികാരിയുമായിരുന്നു ഫാ. കൂട്ടിയാനിയില്‍.

കോട്ടയം ചെമ്മലമറ്റം കൂട്ടിയാനിയില്‍ പരേതനായ ഔസേപ്പ് മത്തായി - ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണ്. പരേതനായ ഫാ. സെബാസ്റ്യന്‍ കൂട്ടിയാനിയില്‍ സഹോദരനാണ്. ഫാ. മാത്യു കൂട്ടിയാനിയില്‍ എംസിബിഎസ് (ഓസ്ട്രേലിയ), സിസ്റര്‍ ഗോഡ്ഫ്രി എസ്എബിഎസ് (തിടനാട്), സിസ്റര്‍ ആനീസ് കൂട്ടിയാനി എസ്എച്ച് (അഡ്മിനിസ്ട്രേറ്റര്‍ മൂലമറ്റം ബിവിഎം ഹോസ്പിറ്റല്‍), ഡോ. സിസ്റര്‍ എല്‍സ (കഴക്കൂട്ടം ഹോസ്പിറ്റല്‍) എന്നിവര്‍ സഹോദരമക്കളാണ്.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്