എസ്എംസിസി സ്കൂള്‍, കോളജ് ഗ്രാജുവേറ്റ്സിനെ അനുമോദിച്ചു
Monday, September 1, 2014 7:24 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ബ്രോങ്ക്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍നിന്നും ഈ വര്‍ഷം ഗ്രാജുവേറ്റു ചെയ്ത സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ പ്ളാക്കുകള്‍ നല്‍കി അനുമോദിച്ചു. പ്രസിഡന്റ് ജോസ് ഞാറകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ അസിസ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, ജോസഫ് കാഞ്ഞമല, ചിന്നമ്മ പുതുപറമ്പില്‍, ഷാജി സഖറിയ, ജോജോ ഒഴുകയില്‍, ജോസ് മലയില്‍, ജിമ്മി ഞാറകുന്നേല്‍, ജോണ്‍ വാളിപ്ളാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി