മാസ്കോണ്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Monday, September 1, 2014 4:37 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (ങഅടഇഛചച) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (4630 ങമറശീി അ്ല, ഠൌൃായൌഹഹ, ഇഠ 06611) രാവിലെ 11.30 മുതല്‍ ആരംഭിക്കും. ആഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, ചെണ്ടമേളത്തിന്റേയും, താലപ്പൊലിയേന്തിയ ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും ഘോഷയാത്രയും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.

മാസ്കോണ്‍ സംഘടിപ്പിച്ച ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള ട്രോഫി വിതരണത്തിനുശേഷം കൊച്ചു കലാകാരന്മാരും കലാകാരികളും അവതിരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ഉണ്ടായിരിക്കും. പരിപാടികളില്‍ പങ്കെടുത്ത് വന്‍ വിജയപ്രദമാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിന്‍സണ്‍ പൊട്ടയ്ക്കല്‍ അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജിബി ഗ്രിഗറി (203 927 5137), സെക്രട്ടറി സുജനന്‍ (203 979 5238), ട്രഷറര്‍ അനില്‍ കമ്പത്ത് (203 831 9821), ജനറല്‍ കണ്‍വീനര്‍ ബിനോജ് ജോസ് (203 209 2371). വെബ്സൈറ്റ്: ംംം.ാമരീിിെ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം