ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെപ്റ്റംബര്‍ 28-ന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ പൊതുപരിപാടിയുടെ വിജയത്തിനായി ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ സുപ്രധാന നഗരങ്ങളില്‍ വിവിധ സാമൂഹിക നേതാക്കള്‍ക്ക് മാര്‍ഗനിദ്ദേശങ്ങള്‍ നല്കുന്നതിലേക്കായി ബി ജെ പി യുടെ ഓവര്‍സീസ് അഫ്ഫയേഴ്സിന്റെ ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ വിജയ ജോളിയും, കേണല്‍ രാജ്യവര്‍ധന്‍ സിംഗ് രാതോറും അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ പന്ത്രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തുവരികയാണ് . കഴിഞ്ഞ ഓഗസ്ത് 25-ന് ന്യൂയോര്‍ക്കിലും 26-ന് ന്യൂജേഴ്സിയിലും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം നൂറു കണക്കിന് കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ വളരെ വിജയകരമായി നടത്തി.
വിവിധ കമ്മ്യുണിറ്റികളെ പ്രതിനിധീകരിച്ച് അനേകം നേതാക്കന്മാര് ഈ പരിപാടിയില്‍ പങ്കെടുത്തു. ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍, വിജയ ജോളി, രാജസ്ഥാനില്‍നിന്നുള്ള യുവ എംപിയും മുന്‍ ഒളിമ്പ്യനുമായ കേണല്‍ രാജ്യവര്‍ധന്‍ സിംഗ് രാതോര്‍, നാരായണ്‍ കടാറിയ, ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി വന്ദേമാതര ആലപനത്തോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ശിവദാസന്‍ നായര്‍ എല്ലാവരെയും സ്വാഗതം ചെയ്തു തുടര്‍ന്ന് ചന്ദ്രകാന്ത് പട്ടേല്‍, വളരെ ചുരുങ്ങിയ സമയത്തില്‍ ഇത്ര വിപുലമായ ഒരു പ്രോഗ്രാം ചെയ്യാന്‍ കഴിഞ്ഞതില്‍ ന്യൂയോര്‍ക്ക് യുവ ടീമിനെ ശ്ളാഘിച്ചു.
കേണല്‍ രാജ്യവര്‍ധന്‍ യുവാക്കള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വളരെ പ്രചോദനവും പ്രോത്സാഹനവും നല്കി ഇന്ത്യയുടെ ശക്തി സെപ്റ്റംബര്‍ 28 നു നടക്കുന്ന പൊതുപരിപാടിയില്‍ കൂടി ലോകത്തെ അറിയിക്കണം എന്ന് ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ നേതാക്കളില്‍ നാരായണ്‍ കടരിയ, അരിഷ് സഹാനി (ഐ.എ.ഐ.ഫ് ദേവന് ശര്‍മ (ആര്യ സമാജ്) ഡോ വിമല ഭട്ട് (ഇന്ത്യ സെന്റര്‍) ദിവ്യാന്ഗ് ദവെ, കിഷോര്‍ അദ്വാനി (ബിസിനസ് കമ്മ്യൂണിറ്റി) മാധവന് നായര്‍ (നാമം) സുനില്‍ നായര്‍ (എന്‍എസ്എസ് ഒഎന്‍എ), ജഗദീഷ് മിസ്ത്രി (ഐഎസിഎഡബ്ള്യു), ഗോപിനാഥ കുറുപ്പ് (അയ്യപ്പ സേവ സംഘം), തോമസ് കൊഴുവല്ലൂര്‍, കുഞ്ഞുമോന് (യോങ്കേഴ്സ് മലയാളി അസോസിയേഷന്), ഇട്ടന്‍ ജോര്‍ജ്, ജ്യാതിന് താക്കര്‍ (ഹിന്ദു ടെമ്പിള്‍), ഡോ ഭാവന പാഹ്വ ഐസിഎന്‍എ), അതുപോലെ ഹിന്ദു സ്വയം സേവക് സംഘത്തിന്റെ കാര്യകര്‍ത്താക്കളും ഉള്‍പ്പെടുന്നു. ന്യൂജേഴ്സിയില്‍ നിന്നുള്ള ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ ഭാരവാഹികള്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു പ്രോത്സാഹിപ്പിച്ചു. വിനയ് സാവന്ത് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി, ഡോ ജയശ്രീ നായര്‍ പരിപാടി ആങ്കര്‍ ചെയ്തു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം