യോങ്കേഴ്സ് സെന്റ് തോമസ് പള്ളി കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം വന്‍ വിജയമായി
Monday, September 1, 2014 4:35 AM IST
യോങ്കേഴ്സ് : സെന്റ് തോമസ് ഇടവക വര്‍ഷങ്ങളായി നടത്താറുള്ള 'കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം' ഈ വര്‍ഷവും ഓഗസ്റ് 16-ന് ശനിയാഴ്ച നടത്തി. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്, ആനുവല്‍ കുക്ക്ഔട്ട്, സ്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിന് വേണ്ടിയുള്ള ആവശ്യസാധനങ്ങളുടെ വിതരണം എന്നിവ ഇന്നേ ദിവസം നടത്തുകയുണ്ടായി. ഇടവകയുടെ യുവതീയുവാക്കളുടെ സംഘടനയായ ങഏഛഇടങ, എഛഇഡട ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനയോടുകൂടിയ പ്രത്യേക പരിശ്രമമാണ് ഈ സംരംഭത്തിന്റെ പിറകിലെ ഉത്തേജനം . വര്‍ഷംതോറും നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടപഴകുന്നതിന്റെ മകുടോദാഹരണമാണ്.

രാവിലെ പത്തിന് വികാരി വെരി.റവ.ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ ബാര്‍ബിക്യൂ കുക്ക്ഔട്ടും തുടര്‍ന്ന് സ്കൂള്‍ സപ്ളൈസ് വിതരണവും നടന്നു. രാവിലെ പത്തിന് തുടങ്ങിയ ഈ സംരംഭം വൈകുന്നേരം നാലു വരെ നീണ്ടു നിന്നു. സമീപവാസികള്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥനാമേശയും, കൌണ്‍സില്‍ സെന്ററും, സൌജന്യ മെഡിക്കല്‍ ക്യാമ്പും ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി. ജാതിമതഭേദമെന്യേ പലരാജ്യങ്ങളില്‍ നിന്നുള്ള 400 പേരോളം ഇതില്‍ പങ്കാളികളായി.

യോങ്കേഴ്സ് പോലീസ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമായി ഈ സംരംഭത്തെ പ്രയോജനപ്പെടുത്തി. രാവിലെ മുതല്‍ രണ്ട് പോലീസ് ഓഫീസേഴ്സിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അപ്ളിക്കേഷന്‍ ഫോം വിതരണം ചെയ്തു സമീപവാസികള്‍ക്ക് പ്രോത്സാഹനം നല്‍കി.

രോഗികള്‍ക്കും, കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തി. ബ്ളഡ് പ്രഷര്‍ മോണിറ്ററിംഗ്, കൌണ്‍സിലിംഗ് എന്നിവ സൌജന്യമായി ഈ അവസരത്തില്‍ നടത്തുകയുണ്ടായി. 30ല്‍ പ്പരം വര്‍ഷമായി യോങ്കേഴ്സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക് ആത്മീയഉണര്‍വ് നല്‍കുന്നകാര്യം പലരും സാക്ഷ്യപ്പെടുത്തി. മിഡില്‍ ഈസ്റ് ഭാഗത്തുനിന്നുള്ള ക്രെെസ്തവ കുടിയേറ്റക്കാരാണ് പള്ളിയുടെ ഭൂരിപക്ഷം സമീപവാസികളും. പള്ളിയുടെ ഈ സന്മനസ്സിന് ദേശവാസികള്‍ നന്ദി പ്രകടിപ്പിക്കുകയും, ഇതിന് മുന്‍കൈ എടുത്ത ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും ചെയ്തു. സൌജന്യ ഹെല്‍ത്ത് സെമിനാര്‍ സര്‍വ്വീസ് ഒട്ടനവധി വ്യക്തികള്‍ ഉപയോഗപ്പെടുത്തി.

ഈ സംരംഭത്തിന്റെ വിജയത്തിനായി തലേദിവസം യുവജനങ്ങള്‍ പള്ളിയില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി. ഇടവകയിലെ അനേകം വിശ്വാസികളുടെ സാമ്പത്തികമായും, മറ്റ് രീതികളിലുള്ള സഹായം ഈ സംരംഭത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി. പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം