രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saturday, August 30, 2014 8:24 AM IST
മനാമ: മോഹന്‍ലാലിന്റെ ഓണച്ചിത്രമായ പെരുച്ചാഴിയുടെ ലോകം എമ്പാടുമുള്ള റിലീസിംഗിനോട് അനുബന്ധിച്ച് ബഹ്റിന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ വച്ച് ലാല്‍ കെയെര്‍സ് ബഹ്റിന്‍ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലാ മൂന്നു മാസത്തിലും നടത്തി വരാറുള്ള രക്തധാന ക്യാമ്പില്‍ ഇത്തവണയും പതിവുപോലെ ദേശ ഭാഷ ഭേദമന്യേ ബഹ്റിനികള്‍ അടക്കം അമ്പതിലധികം പേര്‍ രക്ത ദാനം നടത്തി. ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ്.എം, ടിറ്റോ ഡേവിസ്, പ്രമോദ് എടപ്പാള്‍, രിജിന്‍ സര്‍ക്കാര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.