ഭീകരത ലോകത്തെ സര്‍വ നാശത്തിലേക്ക് നയിക്കും: അബ്ദുള്ള രാജാവ്
Saturday, August 30, 2014 8:23 AM IST
ദമാം: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എല്ലാ അര്‍ഥത്തിലും ശക്തി പ്രാപിച്ചരിക്കുകയാണന്ന് സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് മുന്നറിയിപ്പ് നല്‍കി. അതിവേഗത്തിലും ശക്തമായും ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് ബുദ്ധിയും ശക്തിയും സമയവും ഉപയോഗപ്പെടുത്തി ഭീകര പ്രവര്‍ത്തനം തടഞ്ഞില്ലങ്കില്‍ സര്‍വ നാശമായിരിക്കും ഫലമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപുര്‍വദേശത്തു കാണുന്ന ഭീകരത യുറോപ്പിലേക്കും അമേരിക്കയിലേക്കും താമസിയാതെ വ്യാപിക്കുന്നത് കാണാമെന്ന്് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിവിധ രാജ്യങ്ങളില്‍ നിന്നും പുതതായി സൌദിയിലെ അംബാസഡര്‍മാരായി നിയമിതരായവരെ ഔദോഗികമായി അംഗീകരിക്കുന്നിതിനുവേണ്ടി ജിദ്ദയിലെ അദ്ദേഹത്തിന്റ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് ഭീകരതക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നതിന് ലോകനേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയതത്.

ഭീകരതെക്കെതിരെ ലോകം ഒറ്റകെട്ടായി നിലകൊണ്ടില്ലങ്കില്‍ അതിന്റെ ഭവിഷത്ത് യുറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിക്കും.

പ്രിയപ്പെട്ട സഹോദരങ്ങളേ സൌദി ജനതക്കുവേണ്ടി നിങ്ങളെ വരവേല്‍ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് അംബാസഡര്‍മാരോടായി അദ്ദേഹം പറഞ്ഞു.

സര്‍വനാശം വിതക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുവാനും പ്രവര്‍ത്തിക്കാനും നിങ്ങളുടെ ഭരണാധികാരികളോട് ആവശ്യപ്പെട്ടതായി കൊണ്ടുള്ള എന്റെ സന്ദേശം നിങ്ങള്‍ അറിയിക്കണമെന്ന് അദ്ദേഹം അമ്പാസഡര്‍മാരെ ഉണര്‍ത്തി. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മനുഷ്യവകാശമെന്തെന്നറിയില്ല. മനുഷ്യത്വം എന്തെന്നു അവര്‍ക്കറിയില്ല നിരപരാധികളായ മനുഷ്യരുടെ തലയറുക്കുകയും അതുപ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. റോഡിലുടെ നടന്നുപോവുന്ന കൊച്ചു കുട്ടികളെ പോലും അവര്‍ വെറുതെ വിടുന്നില്ല. ഇത് അല്ലാഹുവിന്റ വിധിവിലക്കുകളുടെ ലംഘനമാണ്. നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിന് തുല്ല്യമാണന്നാണ് അല്ലാഹുവിന്റെ അനുശാസനം. ഭീകരര്‍ രാത്രിയോ പകലന്നോ ഇല്ലാതെ മനുഷ്യരെ കൊല്ലുന്നു. ഇത് തടയുക തന്നെ ചെയ്യണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഭീരകവാദ പ്രവര്‍ത്തനത്തിനെതിരെയ യുഎന്നിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സെന്ററിന് നൂറു ദശലക്ഷം ഡോളര്‍ അദ്ദേഹം അടുത്തിടെ സംഭാവന നല്‍കിയിരുന്നു. ഇറാഖ്, സിറിയ, യമന്‍ ലബനോന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഭീകരതയെ ലോകം നിസംഗതയെടെ വീക്ഷിക്കുന്നതിനെതിരെയാണ് അബ്ദുള്ള രാജാവ് മുന്നറിയിപ്പ് നല്‍കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം