അയര്‍ലന്‍ഡില്‍ 'മൈന്‍ഡ്' തിരുവോണം ഓഗസ്റ് 30 ന്
Friday, August 29, 2014 6:57 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ 'മൈന്‍ഡ്' ഓണാഘോഷം ഓഗസ്റ് 30ന് (ശനി) ഡബ്ളിന്‍ ഗ്രിഫിത്ത് അവന്യു സ്കോയില്‍ മുറേ ബോയിസ് സ്കൂളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം വടംവലി മത്സരം നടക്കും. 12.30 മുതല്‍ ഓണസദ്യ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്ഠാതിഥികള്‍ക്കുള്ള സ്വീകരണവും മൈന്‍ഡ് കിഡ്ഫെസ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ഉണ്ടായിരിക്കും.ഡപ്യൂട്ടി മേയര്‍ ലാരിഒറ്റ്യൂള്‍ മുഖ്യാതിഥിയായിരിക്കും. കിഡ്ഫെസ്റ് വിജയികളായ കുട്ടികളും മാതാപിതാക്കളും ആഘോഷത്തില്‍ പങ്കുചേരും.

തുടര്‍ന്ന് തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ്, മോണോആക്ട്, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

വൈകുന്നേരം 4.30 മുതല്‍ ഡബ്ളിന്‍ സോള്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. രാത്രി ഏഴിന് മലയാളി സംഘടനയായ മൈന്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടി സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0894951743 (ജിജി), 0894951743 (ജോസ്), 0894767974 (റൂബിന്‍).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍