ലിവര്‍പൂളില്‍ ഓണവില്ലിന്‍ വസന്തോത്സവം സെപ്റ്റംബര്‍ ആറിന്
Friday, August 29, 2014 6:52 AM IST
ലണ്ടന്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും.

സ്നേഹവും സൌഹൃദയവും കൊണ്ട് പൊന്നോണ നാളിനെ എതിരേല്‍ക്കാന്‍ ലിവര്‍പൂള്‍ മലയാളികള്‍ ഒരുങ്ങുന്ന ഉത്രാട നാളില്‍ വ്യത്യസ്ത പരിപാടികളുമായി ലിംകയും ഒരുങ്ങുന്നു.

ഉത്രാടവും തിരുവോണവും അവിട്ടവും ചതയവും ഒത്തുചേരുന്നു ഒരു വേദിയില്‍ അരങ്ങേറുന്ന യുകെയിലെ ആദ്യ സംരംഭം ഒരു പുതിയ വര്‍ണകാഴ്ചയാക്കാന്‍ ഒരുപറ്റം കലാകാരന്മാരും കലാകാരികളും ഒരുങ്ങിക്കഴിഞ്ഞു.

ഉത്രാടനാളിനു മുന്നോടിയായി നടക്കുന്ന ഓണക്കളികളില്‍ കൊച്ചുകുട്ടികളുടെ വടംവലിയും മറ്റു ഓണകളികളും ഉണ്ടായിരിക്കും. കൂടാതെ സ്ത്രീകളുടെ പുരുഷന്മാരുടെയും വടംവലി മത്സരവും അരങ്ങേറും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിഭവസമൃദ്ധമായ ഓണസദ്യയെത്തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ലിവര്‍പൂള്‍ മേയര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലിവര്‍പൂള്‍ എംപി മുഖ്യസന്ദേശം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാന്‍സിസ് മറ്റത്തില്‍ (ചെയര്‍ പേഴ്സണ്‍) 07904 305660, ബിനു മൈലപ്ര (സെക്രട്ടറി) 07889134397, മനോജ് വടക്കേടത്ത് (ഓണം കോഓര്‍ഡിനേറ്റര്‍) 07828 787332.