ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്ഐലന്റ് ലേബര്‍ ഡേയും പിക്നിക്കും സെപ്റ്റംബര്‍ ഒന്നിന്
Friday, August 29, 2014 2:59 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്ഐലന്റിന്റെ (കഅങഅഘ) ആഭിമുഖ്യത്തില്‍ നാസു കൌണ്ടിയിലുള്ള എയ്സന്‍ഹൂവര്‍ പാര്‍ക്കില്‍ വെച്ച് (1899 ഒലാുലെേറ ഠുസ, ഋമ ങലമറീം, ചഥ) 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ പത്തുമണിക്ക് ലേബര്‍ ഡേ ആഘോഷങ്ങളും വാര്‍ഷിക പിക്നിക്കും നടത്തും.

പിക്നിക്കിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് പിക്നിക്ക് കോര്‍ഡിനേറ്റര്‍ ജയിംസ് മാത്യു അറിയിച്ചു. പിക്നിക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് വടംവലി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്.

ന്യൂയോര്‍ക്കിലെ എയ്സന്‍ഹൂവര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പിക്നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്ഐലന്റ് (കഅങഅഘ) പ്രസിഡന്റ് സാബു ലൂക്കോസ് (516 902 4300), സെക്രട്ടറി ബേബി കുര്യാക്കോസ് (516 270 2722), ട്രഷറര്‍ മാത്യു തോമസ് (917 539 1652), പിക്നിക്ക് കോര്‍ഡിനേറ്റര്‍ ജയിംസ് മാത്യു (718 344 0846) എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്ഐലന്റിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28-ന് ഉച്ചയ്ക്ക് ഒരുമണിക്ക് ക്ളിന്റണ്‍ ജി മാര്‍ട്ടില്‍ ഹാളില്‍ (1601 ങമൃരൌ അ്ല, ചലംവ്യറല ജമൃസ, ചഥ) വെച്ച് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി നടത്തപ്പെടുന്നതാണെന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബെഞ്ചമിന്‍ ജോര്‍ജ് അറിയിച്ചു. എല്ലാ മലയാളി സുഹൃത്തുക്കളേയും പിക്നിക്കിലേക്കും ഓണാഘോഷ പരിപാടികളിലേക്കും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം