അബാസലി തങ്ങള്‍ക്ക് ബഹ്റിന്‍ പാലസില്‍ സ്വീകരണം നല്‍കി
Thursday, August 28, 2014 8:38 AM IST
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്റിനിലെത്തിയ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍ക്കും മകന്‍ റാജിഹ് അലി തങ്ങള്‍ക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ക്കും ഖലീഫ മുഹമ്മദ്ബിന്‍ സല്‍മാന്‍ അബ്ദുള്ള, ഹമദ് ഖലീഫയുടെ റഫ പാലസില്‍ ഊഷ്മള സ്വീകരണം നല്‍കി.

അതിഥികളായെത്തുന്നവര്‍ക്ക് ബഹ്റിന്‍ നല്‍കുന്ന സ്വീകരണത്തിനും പരിഗണനക്കും നന്ദി പറഞ്ഞ അബാസലി, തങ്ങള്‍ ഇന്ത്യാ രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും ബഹ്റിനില്‍ നിന്നും ലഭ്യമാകുന്ന സഹായ ഹസ്തങ്ങളെ പ്രശംസിക്കുകയും ചെയ്തു.

കേവലം ഒമ്പതു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ സയിദ് റാജിഹ് അലി തങ്ങളെ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യിപ്പിച്ച ഖലീഫ, റാജിഹ് തങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

കേരളീയ സമൂഹം മത വിദ്യഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം എടുത്തു പറഞ്ഞു പ്രശംസിച്ച അദ്ദേഹം ബഹ്റിനില്‍ സമസ്തയുടെ കീഴില്‍ ആദ്യമായി ആരംഭിച്ച ഹിഫ്ളുല്‍ ഖുര്‍ആനിനും ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍ എന്ന രാജ്യം ഇന്നത്തെ നിലയില്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ സേവനം മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹ്റൈനും ഇന്ത്യയും തമ്മില്‍ ചരിത്രപരമായി നല്ല ബന്ധമാണ് ഉള്ളതെന്നും അത് അപ്രകാരം തന്നെ തുടര്‍ന്ന് കൊണ്ടു പോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിന്റെ വാണിജ്യ വ്യവസായ അടിസ്ഥാന സൌകര്യങ്ങളും വികസനത്തിനും നൂതനമായ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിലും കേരളീയരുടെ ബുദ്ധിയും കഴിവും വളരെയധികം സഹായിച്ചിട്ടുണ്െടന്നും ഖലീഫ കൂട്ടിച്ചേര്‍ത്തു.

സമസ്ത കേരള സുന്നി ജമാഅത്ത് ഖുദൈബിയ ഏരിയ കമ്മിറ്റിയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഹിഫ്ളുല്‍ ഖുര്‍ആന്‍ കോഴ്സിന്റെയും പുതിയ മദ്രസ കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിന് ബഹ്റിനിലെത്തിയതായിരുന്നു പാണക്കാട് അബാസലി തങ്ങളും മകന്‍ റാജിഹ് അലി തങ്ങളും. സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളോടൊപ്പമാണ് ഇരുവരും റഫയിലെ പാലസിലെത്തിയത്.

സമസ്ത ഗുദൈബിയ ഏരിയാ കമ്മിറ്റി ഭാരവാഹികളായ അന്‍സാര്‍ അന്‍വരി കൊല്ലം, നൂറുദ്ദീന്‍ മുണ്േടരി, ഷാഫി പാറക്കട്ട, ശിഹാബ് ഫിറോസ് , ഖാലിദ്, ഹാരിസ്, ശിഹാബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്. 00973 39234072.