വനിതാവേദി കുവൈറ്റ് തിരുവാതിരകളി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
Thursday, August 28, 2014 8:29 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സര്‍ഗവേദിയായ വനിതാവേദി കുവൈറ്റ് തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു.

നവംബര്‍ ഏഴിന് (വെള്ളി) ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടക്കുന്ന ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക മേളയായ 'സര്‍ഗാഞ്ജലി' വേദിയിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 15 നു മുമ്പായി തങ്ങളുടെ രാജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

വിശദാംശങ്ങള്‍ക്ക് 97426295 97114331 24312180.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍