മലയാളി അസോസിയേഷന്‍ ഓഫ് സ്ളൌ മലയാളീസ് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 28, 2014 8:28 AM IST
സ്ളൌ (ലണ്ടന്‍): മലയാളികളുടെ ഐക്യസന്ദേശവുമായി അസോസിയേഷന്‍ ഓഫ് സ്ളോ മലയാളീസ് (എഎസ്എം) ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ സെപ്റ്റംബര്‍ ആറിന് (ശനി) ആഘോഷിക്കുന്നു.

കള്ളവും ചതിയുമില്ലാത്ത, സമൃദ്ധിയുടെ നല്ലനാളുകളുടെ ഓര്‍മപുതുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ സ്ളൌവിലും പരിസരങ്ങളിലുമുള്ള എല്ലാ സൌഹൃദയരേയും സ്വാഗതം ചെയ്തു.

വെക്സം കോര്‍ട്ട് പാരിഷ് ഹാളില്‍ സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ 10.30 മുതല്‍ അരങ്ങേറുന്ന ആഘോഷങ്ങളില്‍, തിരുവാതിരകളി, കുട്ടികളുടെ ഫാഷന്‍ പരേഡ്, വടംവലി മത്സരം തുടങ്ങി വിവിധ കായിക, കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മെല്‍സണ്‍ 07824824343, സജിത്ത് പിള്ള 07984573800.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍