എന്‍വൈഎംഎസ്സി കൈരളി കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്
Thursday, August 28, 2014 4:48 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ 27-മത് കൈരളി കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ് 30-ന് ശനിയാഴ്ച ആരംഭിച്ച് 31-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കും. 7403 ഇീാാീി ണലമഹവേ ആ്ഹറ, ഝൌലലിളെമൃാ ജമൃസ സോക്കര്‍ ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന ടൂര്‍ണമെന്റിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു.

ന്യൂയോര്‍ക്ക് യോങ്കേഴ്സ് തക, റോക്ക്ലാന്റ് റൂക്കീസ്, ബാള്‍ട്ടിമോര്‍ ഖിലാഡീസ്, ഫിലാഡല്‍ഫിയ ആഴ്സണല്‍, എന്‍.വൈ.എം.എസ്.സി ഐലന്റേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് എന്നീ പ്രശസ്തരായ ടീമുകള്‍ മാറ്റുരയ്ക്കും.

വിജയികള്‍ക്ക് ഗ്രാന്റ് സ്പോണ്‍സര്‍ ടി.എസ് ജോണ്‍ (അക്കാമെക്സ് ഇന്‍ഡസ്ട്രീസ്) നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫി അന്നേദിവസം നല്‍കുന്നതാണ്.

ശിങ്കാരിമേളത്തോടെ ആരംഭിക്കുന്ന പൊതുപരിപാടി വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും പ്രവേശനം സൌജന്യമാക്കിയിരിക്കുന്നു. എന്‍.വൈ.എം.എസ്.സി യൂത്ത് ഫിനാലെ ഓഗസ്റ് 31-ന് ഞായറാഴ്ച 3 മണിക്ക് ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി സക്കറിയാ മത്തായി (917 208 1714), ട്രഷറര്‍ മാത്യു ചെറുവള്ളില്‍ (516 587 1403). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം