ഫ്രഞ്ച് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്
Wednesday, August 27, 2014 8:43 AM IST
വെഴ്സാ(ഫ്രാന്‍സ്) : ഫ്രഞ്ച് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 21ന് (ഞായര്‍) വെഴ്സായില്‍ അതിവിപുലമായി ആഘോഷിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 ന് അത്തപൂക്കളം ഒരുക്കും, തുടര്‍ന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ വരവേല്‍ക്കും. ആഘോഷങ്ങളുടെ ഭാഗമായി ഓണപാട്ട്, തിരുവാതിരകളി. വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടക്കും. സദ്യയ്ക്ക് ശേഷം വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം കളികള്‍ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ്് ജിതേന്ദ്രന്‍ ആഘോഷ പരിപാടികളില്‍ അധ്യക്ഷത വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആല്‍ഫ്രഡ്: 01 30 44 24 08, ജിതേന്ദ്രന്‍: 06 05 27 15 02, ഗിമേഷ് : 06 18 04 26 00.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍