ദുബായ്: മിഡില്‍ ഈസ്റ് ആസ്ഥാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള കാസര്‍ഗോഡ് വലിയപറമ്പ് മാനിലാക്കടപ്പുറത്തുകാരുടെ പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മയായ മാവിലാടം ബ്രദേഴ്സ് വാര്‍ട്സ് ആപ്പ് ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ് സംഗമം ഓഗസ്റ് 31ന് മാലിക്കടപ്പുറം എംഎയുപി സ്കൂള്‍ പരിസരത്ത് നടക്കും.
ഇതിന്റെ ഭാഗമായി ഹജ്ജ് പഠന ക്ളാസും കാരുണ്യ സ്പര്‍ശമായി ഭവന നിര്‍മാണ സഹായവിതരണവും നിര്‍ധന കുടുംബങ്ങള്‍ക്ക് ധാന്യവിതരണവും സഹോദര സമുദായത്തിലെ മുതിര്‍ന്ന അമ്മമാര്‍ക്കുള്ള ഓണപുടവ വിതരണവും നടക്കും. സമ്മേളനം കേരള കരകൌശല വിഗസന കോര്പ്പറേഷന് ചെയര്മാന് എംഡി ഖമറുദ്ദീന് ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങില്‍ മിഡില്‍ ഈസ്റ് പ്രതിനിധികളായി പി.പി അബ്ദുസലാം, ടി.സി അബ്ദുല്ല, പി.പി അബ്ദുള്ള, എം. അഷ്റഫ് (ദുബായ്), കെയസി അബ്ദുള്‍ ഖാദര്‍, ഇ.കെ അബ്ദുള്‍ വഹാബ്, യു. മുഹമ്മദലി, എം.കെ.എം ഷംസുദ്ദീന് (അബുദാബി), ഇ.കെ ഇസ്ഹാഖ് (അല്‍ ഐന്‍), ടി.പി അബ്ദുള്‍ കരീം ഹാജി, എം.ടി സാദിഖ്, യു.എം അഷ്റഫ്, എ. അബ്ദുല്‍ റസാഖ്, ഇ.കെ അബ്ദുസലാം (സൌദി), എം.കെ.എം ഫാറൂഖ് (കുവൈറ്റ്), എം.കെ സുബൈര്‍, എം.കെ.സി റസാഖ് (മസ്കറ്റ്) അടക്കം മത സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഉന്നതര്‍ ചടങ്ങില്‍ സംബന്ധിക്കും.