കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്റ് 30 ന്
Wednesday, August 27, 2014 8:41 AM IST
കൊളോണ്‍: മലയാളിമനസില്‍ കനകസ്മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

മാവേലിമന്നന് വരവേല്‍പ്പ്, തിരുവാതിരകളി, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടിനൃ ത്തങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവയ്ക്കു പുറമേ പുലിക്കളി, മേള ?രുമ മുഴക്കാ3 ചെണ്ടമേളം തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നു പതിറ്റാണ്ടു പിന്നിട്ട സമാജം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫിയും ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. കൂടാതെ സമാജത്തില്‍ അംഗമായി ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കും.

കൊളോണ്‍, വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) ഓഗസ്റ് 30 ന് (ശനി) വൈകുന്നേരം ആറിന് (പ്രവേശനം 5.30 മുതല്‍) പരിപാടികള്‍ ആരംഭിക്കും.

ഈ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183,ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221

6808400, (കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, പോള്‍ ചിറയില്‍ (വൈസ് പ്രസിഡന്റ്) 02403 35108, ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി 02243 2153, സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) 0211 413637, നിക്കോ പുതുശേരി, ജെന്നി അരീക്കാട്ട് പ്രശോഭ് പടയാട്ടില്‍ (യൂത്ത് അംഗങ്ങള്‍), ഹോട്ട്ലൈന്‍ 0176 56434579, 0173 2609098. വെബ്സൈറ്റ്: വു://ംംം.സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍