മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്നു മുതല്‍
Wednesday, August 27, 2014 8:38 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ (ഗഇഅങ) ആഭിമുഖ്യത്തില്‍ എട്ടുനോമ്പ് ആചരണത്തിന് സെപ്റ്റംബര്‍ ഒന്നു മുതല്‍ തുടക്കമാകും.

ഒന്നു മുതല്‍ ഏഴു വരെ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളിലൂടെയും സമാപന ദിവസം അസോസിയേഷന്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ഥിക്കുകയും തുടര്‍ന്ന് സ്നേഹവിരുന്നോടെയുമാണ് എട്ടു നോമ്പ് ആചരണ പരിപാടികള്‍ സമാപിക്കുക.

പൈതൃകമായി ലഭിച്ചിരുന്ന വിശ്വാസം വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റേയും ഭാഗമായിട്ടാണ് പരിപാടികള്‍. എട്ടുനോമ്പാചരണ പരിപാടികളില്‍ കുടുംബസമേതം പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്സിക്യൂട്ടിവ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍