എബോള ബാധിച്ച ജര്‍മന്‍കാരനെ ഹാംബുര്‍ഗിലെത്തിച്ചു
Wednesday, August 27, 2014 8:37 AM IST
ഹാംബുര്‍ഗ്: എബോള വൈറസ് ബാധിച്ച ആദ്യത്തെ ജര്‍മന്‍കാരനെ ഹാംബര്‍ഗ് വിമാനത്താവളത്തിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ എയര്‍പോര്‍ട്ടിലെത്തിച്ച്, ടാര്‍മാക്കില്‍നിന്നു തന്നെ ഐസൊലേഷന്‍ ആംബുലന്‍സില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കു മാറ്റുകയായിരുന്നു.

സിയെറ ലിയോണില്‍ ലോകാരോഗ്യ സംഘടനയ്ക്കായി ജോലി ചെയ്യുന്ന സമയ ത്താണ് ഇദ്ദേഹത്തിന് എബോള വൈറസ് ബാധിക്കുന്നത്. വെസ്റ് ആഫ്രിക്കയില്‍ 2600 പേരെ ഈ രോഗം ബാധിച്ചുകഴിഞ്ഞു. അതില്‍ 1427 പേര്‍ മരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍