കേളി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി
Wednesday, August 27, 2014 8:36 AM IST
ദവാദ്മി: അസുഖബാധിതനായതിനെ തുടര്‍ന്ന് നാട്ടില്‍ ചികില്‍സക്കായി അവധിക്കു പോയിരുന്ന കേളി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി. പാലക്കാട് പുതുക്കോട് സ്വദേശി അനസ് (36) ആണ് കഴിഞ്ഞ ദിവസം നാട്ടില്‍ മരിച്ചത്. രണ്ടു വര്‍ഷമായി ദവാദ്മിയില്‍ ജോലിചെയ്തു വരികയായിരുന്നു. കുറച്ചുനാള്‍ മുമ്പ് അസുഖബാധിതനായി നാട്ടില്‍ പോയി ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ കഴിഞ്ഞ് പുതിയ വീസയിലെത്തിയതായിരുന്നു. വീണ്ടും അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ചികില്‍സക്കായി വീണ്ടും അവധിക്ക് നാട്ടിലേക്ക് പോയത്. കേളി ദവാദ്മി ഏരിയയിലെ ദാഖല്‍ യുണിറ്റ് അംഗമാണ്. പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് ജമീല. ഭാര്യ സാബിറ.

കേളി ദാഖല്‍ യുണിറ്റ് ട്രഷറര്‍ നാസര്‍, ഷിഫ യുണിറ്റ് അംഗം അന്‍വര്‍, മന്‍സൂര്യ യുണിറ്റ് അംഗം സെയ്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

അനസിന്റെ നിര്യാണത്തില്‍ കേളി കേന്ദ്ര കമ്മിറ്റിയും ദവാദ്മി ഏരിയ കമ്മിറ്റിയും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍