മിലന്‍ ജേക്കബിന് എന്മയുടെ അഭിനന്ദനം
Wednesday, August 27, 2014 8:36 AM IST
എന്‍ഫീല്‍ഡ് (ലണ്ടന്‍) ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിലന്‍ ജേക്കബിന് എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ അഭിനന്ദനം എന്മയുടെ സജീവാംഗമായ ജേക്കബ് ചാക്കോ പൊടിമറ്റത്തിന്റെയും (ബാബു) അമ്മിണിക്കുട്ടി ജേക്കബിന്റെയും മകന്‍ മിലന്‍ ജേക്കബ് നാല് വിഷയങ്ങളില്‍ എ പ്ളസും മറ്റുവിഷയങ്ങളില്‍ എ ഗ്രേഡും നേടിയാണ് അസൂയാര്‍ഹമായ നേട്ടത്തിനുടമയാണ്.

എന്‍ഫീല്‍ഡിലെ സെന്റ് ഇഗ് നേഷ്യസ്കോളജില്‍ വിദ്യാര്‍ഥിയായ മിലന്‍ അവിടെതന്നെ എ ലെവലിന് പഠനം തുടരാനാണ് തീരുമാനം. പാഠ്യേതര വിഷയങ്ങളിലും എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന മിലന്‍ ചിത്രരചനയിലും മികവ് പുലര്‍ത്തുന്നു. മിലന്റെ ഏക സഹോദരന്‍ മൊബിന്‍ സസെക്സ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: റെജി നന്തിക്കാട്ട്