കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍
Wednesday, August 27, 2014 8:35 AM IST
കുവൈറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള എട്ടുനോമ്പുപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ഭക്തിപുരസരം കൊണ്ടാടുന്നു.

ഒന്നു മുതല്‍ എട്ടു വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും ഉണ്ടായിരിക്കും.

എട്ടിന് (തിങ്കള്‍) രാവിലെ 08.15 ന് അഹ്മദി സെന്റ് പോള്‍സ് ആംഗ്ളിക്കന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം,നേര്‍ച്ചവിളമ്പ് എന്നിവയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍