ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, August 27, 2014 2:57 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

മുന്‍ കാലങ്ങളിലെ പോലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള ഈ കലാ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ കലാസ്നേഹികളെയും സംഘാടകര്‍ സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.

സെപ്റ്റംബര്‍ ഏഴാം തിയതി തിരുവോണ ദിവസം രണ്ടു മണിയോടെ ഘലാീി ഠലാുഹല ലെ ടമാമ ഞമവേശ ഓഡിറ്റോറിയത്തില്‍ ( 10915, ഘലാീി ഞറ ഘലാീി, കഘ) ഓണാഘോഷങ്ങള്‍ അരങ്ങേറും.

ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും , പുലികളിയുടെയും മറ്റു നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ സമാരംഭിക്കുന്നു.കലാക്ഷേത്രയുടെ കലാകാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം,തിരുവാതിര, വിവിധതരം നൃത്ത-നൃത്യങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് പകിട്ടേറും . കലാക്ഷേത്ര കുടുംബത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത കേരളീയ രീതിയില്‍ പാചകം ചെയ്യുന്ന ഓണസദ്യ അതിഥികള്‍ക്ക് വാഴയിലയില്‍ വിളമ്പും.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രവശരമഴീസമഹമസവൃെേമ@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ടു ഉടന്‍ തന്നെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അജികുമാര്‍ ഭാസ്കരന്‍ (630 917 3499), ഗിരിഷ് കൊടിപ്പറപ്പില്‍ (312 731 0795) , അനൂപ് രവിന്ദ്രനാഥ് (847 873 5026). വെബ്സൈറ്റ്: ംംം.രവശരമഴീസമഹമസവെലൃേമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം