ജര്‍മന്‍ ടൌണ്‍ പളളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ ആറിന്
Tuesday, August 26, 2014 5:56 AM IST
ഫിലാഡല്‍ഫിയ: ജര്‍മന്‍ ടൌണിന് തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ (ങശൃമരൌഹീൌ ങലറമഹ ടവൃശില; 500 ഇവലഹലിേ അ്ലിൌല, ജവശഹമറലുവശമ, ജഅ 19144) സെപ്റ്റംബര്‍ ആറിന് (ശനി) വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. വിവിധ ഇന്ത്യന്‍ ക്രൈസ്തവ സമൂഹങ്ങളുടെയും ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോന പളളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ഥാടന കേന്ദ്രമാണ് തിരുനാളിനു നേതൃത്വം നല്‍കുന്നത്.

വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മങ്ങളിലേക്ക് എല്ലാ മരിയ ഭക്തരെയും വിശ്വാസികളെയും തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. കാള്‍ പീബറും സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയും സ്വാഗതം ചെയ്തു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫലാഡല്‍ഫിയ ജര്‍മന്‍ ടൌണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയ സീറോ മലബാര്‍ പളളി വികാരിയായിരുന്ന ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാര്‍മികത്വത്തിലും പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും നൂറുകണക്കിനു മരിയ ഭക്തര്‍ പങ്കെടുക്കാറുണ്ട്.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാല പ്രാര്‍ഥന എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

സീറോ മലബാര്‍ പള്ളിയില്‍ മാതാവിന്റെ എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് ഓഗസ്റ് 31 (ഞായര്‍) മുതല്‍ സെപ്റ്റംബര്‍ ഏഴ് (ഞായര്‍) വരെ എട്ടു ദിവസത്തെ നൊവേനയും ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.

സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെന്റ് മേരീസ് വാര്‍ഡ് പ്രസിഡന്റ് ജോസഫ് സി. ചെറിയാന്‍(ജോജി ചെറുവേലില്‍), വൈസ് പ്രസിഡന്റ് ബിനു പോള്‍ കൂടാതെ മറ്റു ഭാരവാഹികളും വാര്‍ഡ് കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. തിരുനാളില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ക്കായി സീറോ മലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം വൈകുന്നേരം നാലിന് സൌജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി : 916 803 5307, ഫാ. കാള്‍ പീബര്‍: 215 848 1010, ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, ജോസഫ് സി. ചെറിയാന്‍, ബിനു പോള്‍

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍