ഹേവാര്‍ഡ്സ് ഹീത്തില്‍ ഫ്രന്റ്സ് ഫാമിലി ക്ളബ് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ് 31ന്
Tuesday, August 26, 2014 5:54 AM IST
ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് ഫ്രന്റ്സ് ഫാമിലി ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 31ന് രാവിലെ എട്ടു മുതല്‍ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു.

മത്സരവിജയികള്‍ക്ക് എഫ്എഫ്സി വക എവറോളിംഗ് ട്രോഫിയും 400 പൌണ്ട് കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് എഫ്എഫ് സി വക എവറോളിംഗ് ട്രോഫിയും നൂറ് പൌണ്ട് കാഷ് അവാര്‍ഡും ലഭിക്കും. കൂടാതെ മാന്‍ ഓഫ് ദി മാച്ച്, ബെസ്റ് ബൌളര്‍, ബെസ്റ് ബാറ്റ്സ്മാന്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കും.

ക്ളബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെസ്റ് സസെക്സ് കൌണ്‍സിലര്‍ സുജന്‍ വിക്രമാദിത്തി ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു പോത്താനിക്കാട് 07883013201.

വിലാസം: ഹേവാര്‍ഡ്സ് ഹീത്ത് ക്രിക്കറ്റ് ക്ളബ്, ഹേവാര്‍ഡ്സ് ഹീത്ത്, വെസ്റ് സസെക്സ്, ആര്‍എച്ച് 16 3ഡിഎന്‍.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്